thrissur local

ജീവനക്കാരോട് പോലിസുകാര്‍ മോശമായി പെരുമാറുന്നതായി വ്യാപക പരാതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരോട് പോലിസുകാര്‍ മോശമായി പെരുമാറുന്നതായി വ്യാപക പരാതി.
കഴിഞ്ഞ ഞായറാഴ്ച്ചയും, വ്യാഴാഴ്ച്ചയും ദേവസ്വം തൂപ്പുകരായ സ്ത്രീയോടും, പുരുഷനോടും മാന്യമല്ലാത്ത രീതിയില്‍ ആക്ഷേപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയുള്ളത്. വ്യാഴാഴ്ച്ച കിഴക്കേ നടപ്പുരക്കടുത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനായി ക്യു നില്‍ക്കുന്നതിന് വേര്‍തിരിച്ച് വേലികെട്ടി നിര്‍ത്തിയിരിക്കുന്നിടം വൃത്തിയാക്കുന്നതിനായി എത്തിയ ശൈലജ ബാലചന്ദ്രന്‍ എന്ന സ്ത്രീയാണ് തന്നോട് എന്‍ ആര്‍ സൂരജ് എന്ന പോലിസുകാരന്‍ മോശമായി പെരുമാറുകയും, ജോലിചെയ്യുന്നത് തടയുകയും ചെയ്തതായി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയത്.
ചവറ് പറന്നുപോകാതിരിക്കുന്നതിനായി ഫാന്‍ ഓഫ് ചെയ്തതാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ജീവനക്കാരിയുടെ അടുത്തെത്തി ജോലിചെയ്യുന്നത് തടയുകയും, ഫാന്‍ ഓണാക്കുകയും ചെയ്തത്. സമാനമായ സംഭവം ഞായറാഴ്ച്ചയും ഉണ്ടായതായും പരാതിയുണ്ട്.
സിഎല്‍ആര്‍ ജീവനക്കാരനായ കെ രാഗേഷാണ് കെഎപി പോലിസുകാരനെതിരേ പരാതി നല്‍കിയത്. ഇയാളും ചവറ് അടിച്ചെടുക്കുന്നതിനായി ഫാന്‍ ഓഫാക്കിയത് ചോദ്യം ചെയ്ത പോലിസുകാരന്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുയും രാഗേഷിനെ ആക്ഷേപിക്കുകയുമായിരുന്നു. ഇരുവരും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it