wayanad local

ജീവനക്കാരിയോട് സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന്; കലക്ടറേറ്റിലെ വനിതാ ജീവനക്കാര്‍ എഡിഎമ്മിനെ വളഞ്ഞു

കല്‍പ്പറ്റ: കലക്ടറേറ്റിലെ ജീവനക്കാരിയോട് സഹപ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വൈകുന്നുവെന്ന് ആരോപണമുയര്‍ന്നതിനിടയ്ക്ക് വനിതാ ജീവനക്കാര്‍ ഇന്നലെ എഡിഎമ്മിനെ വളഞ്ഞു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എന്‍ജിഒ യൂനിയന്റെ നേതൃത്വത്തിലാണ് വനിതാ ജീവനക്കാര്‍ എഡിഎമ്മിനെ പ്രതിഷേധമറിയിച്ചത്. ഉടന്‍ നടപടിയെടുക്കുമെന്ന് എഡിഎം ഉറപ്പു നല്‍കി. കലക്ടറേറ്റിലെ ഒരു ജീവനക്കാരന്‍ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരി പരാതി നല്‍കിയിട്ട് ദിവസങ്ങളായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിനാധാരമായ സംഭവം നടന്നത്. ഹോളിഡേ ഡ്യൂട്ടിക്കായി കലക്ടറേറ്റില്‍ എത്തിയതായിരുന്നു ജീവനക്കാരി.
ഞായറാഴ്ചയായതിനാല്‍ കലക്ടറേറ്റില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം കലക്ടറേറ്റില്‍ രൂപീകരിച്ചിട്ടുള്ള സമിതിയുടെ തലവന്‍ എഡിഎമ്മാണ്. ഇദ്ദേഹത്തിനാണ് ജീവനക്കാരി പരാതി നല്‍കിയത്. എന്നാല്‍, ഭരണകക്ഷി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നടപടി വൈകിപ്പിച്ചുവെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it