ജീവനകല ഫൗണ്ടേഷന്‍4.75 കോടി ഇന്ന് അടയ്ക്കണം: കോടതി

ന്യൂഡല്‍ഹി: ഇന്നുതന്നെ 4.75 കോടി രൂപ പിഴയടക്കാന്‍ ശ്രീശ്രീ രവിശങ്കറിന്റെ ജീവനകല ഫൗണ്ടേഷനോട് ദേശീയ ഹരിത കോടതി ആവശ്യപ്പെട്ടു. സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ദേശീയ ഹരിത കോടതിയുടെ അവധിക്കാല ബെഞ്ചാണ്  ഡല്‍ഹി വികസന അതോറിറ്റിയില്‍ ഉടന്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ചില്‍ ലോക സാംസ്‌കാരികോല്‍സവം നടത്തി യമുനാ തീരത്ത് പാരിസ്ഥിതികനാശം വരുത്തിയതിന് ഹരിത കോടതി മാര്‍ച്ച് 9ന് ജീവനകല ഫൗണ്ടേഷന് അഞ്ചു കോടി പിഴ ചുമത്തിയിരുന്നു. മാര്‍ച്ച് 11ന് 25 ലക്ഷം അടച്ച ഫൗണ്ടേഷന്‍ ബാക്കി തുകയടയ്ക്കുന്നതിന് കോടതി മൂന്നാഴ്ച സമയം നല്‍കിയിരുന്നു. പക്ഷേ, തുക ഇതേവരെ അടച്ചില്ല. മനപ്പൂര്‍വമുള്ള നിയമലംഘനമാണിതെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ 10നു മുമ്പ് സംഭവസ്ഥലം സന്ദര്‍ശിച്ച് പൂര്‍ണമായും സമഗ്രമായ റിപോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ജലവിഭവ മന്ത്രാലയ സെക്രട്ടറി ശശി ശേഖറിന് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it