ജി-20 ഉച്ചകോടിയില്‍ സാമ്പത്തികകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ചൈന

ബെയ്ജിങ്: ഈ വര്‍ഷം ചൈനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അതിര്‍ത്തിതര്‍ക്കങ്ങള്‍ പോലുള്ള രാഷ്ട്രീയകാര്യങ്ങള്‍ക്കല്ല, മറിച്ച് സാമ്പത്തികകാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. കിഴക്കന്‍ ചൈനീസ് നഗരമായ ഹാന്‍ഷൂവില്‍ സപ്തംബര്‍ ആദ്യമായിരിക്കും ഉച്ചകോടി നടക്കുക. ജര്‍മന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന ജി-7 ഉച്ചകോടിയില്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം, ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജി-7ല്‍ ചൈന അംഗമല്ല. ഈയവസരത്തില്‍ ജി-7 രാജ്യങ്ങളും പ്രാധാന്യം കൊടുക്കേണ്ടത് ലോക സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായിരിക്കണമെന്നും യി നിര്‍ദേശിച്ചു. മേഖലയില്‍ പ്രധാനമായും മുഴച്ചുനില്‍ക്കുന്ന തെക്കന്‍ ചൈനാ കടലിലെ അതിര്‍ത്തിതര്‍ക്കങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ചൈനയുടെ നടപടിയാണിതെന്നാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
Next Story

RELATED STORIES

Share it