Flash News

ജി.സി.സി റെയില്‍വേ പദ്ധതി വൈകും

ജി.സി.സി റെയില്‍വേ പദ്ധതി വൈകും
X
GCC-Railway

മസ്‌കത്ത് :  ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയില്‍വേ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയേക്കും. ഇതുമായി ബന്ധപ്പെട്ട ഉന്നത തല വ്യക്തികളുടെ യോഗം അടുത്ത മാസം റിയാദില്‍ ചേര്‍ന്ന്  പദ്ധതി വിശകലനം ചെയ്യും. ആറ് ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2177 കി.മി ദൈര്‍ഘ്യമുള്ള റെയില്‍വേ പാത 2018 ല്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ യു.എ.ഇ,  സൗദി അതിര്‍ത്തിയില്‍ നിന്നും അല്‍ അയിന്‍ വഴി ഒമാനിലേക്കുള്ള രണ്ടാം ഘട്ട പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

ജി.സി.സി റെയില്‍വെ പാത എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പകരം രാജ്യത്തിനകത്തുള്ള പദ്ധതിക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുകയെന്ന് ഒമാന്‍ ഗതാഗത മന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതേഷി പറഞ്ഞു.
ഗള്‍ഫിലെ പുതിയ സാഹചര്യത്തില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന്്് കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ചേര്‍ന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നതായി യു.എ.ഇ. ഗതാഗത മന്ത്രി ഡോ. അബ്ദുല്ല ബെല്‍ഹൈഫ് അല്‍ നുഐമി  അറിയിച്ചു. റിയാദില്‍ ചേരുന്ന ഉന്നത തല യോഗത്തില്‍ പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയുന്ന വര്‍ഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it