Flash News

ജി.സി.സി രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്തും

ജി.സി.സി രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്തും
X
vatഅബുദബി: ജി.സി.സി രാജ്യങ്ങളില്‍ വാറ്റ് എന്ന പേരില്‍ നികുതി ഏര്‍പ്പെടുത്താന്‍ സമ്മതം നല്‍കിയതായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഏതാനും ദിവസം മുമ്പ് നടന്ന സമിതിയില്‍ എല്ലാ പ്രതിനിധികളും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചതായി യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സിക്രട്ടറി യുനിസ് ഹാജി ഖൂറി വ്യക്തമാക്കി. ചില രാജ്യങ്ങളില്‍ റോഡിന് മാത്രം ടോള്‍ വാങ്ങുന്നതൊഴിച്ചാല്‍ കാര്യമായ നികുതി ജനങ്ങളില്‍ നിന്നും ജി.സി.സി രാജ്യങ്ങളില്‍ ഈടാക്കുന്നില്ല. നികുതി ഊാടാക്കാന്‍ തുടങ്ങിയാല്‍ ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം 94 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും വാറ്റ് ഏര്‍പ്പെടുത്തില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ എണ്ണ വിലയിടിവ് കാരണം ജി.സി.സി രാജ്യങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. മൂന്ന് വര്‍ഷത്തിനകം വാറ്റ് ഏര്‍പ്പെടുത്തും. അന്തിമ അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനകം തന്നെ നിയമം നടപ്പിലാക്കും. ലോക ബാങ്ക് യു.എ.ഇ.യില്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it