Pravasi

ജി.സി.സി രാജ്യങ്ങള്‍ വാറ്റ്്് ഏര്‍പ്പെടുത്തണം ലോക ബാങ്ക്

ദുബയ്:  ജി.സി.സി. രാജ്യങ്ങള്‍ വാറ്റ് ഏര്‍പ്പെടുത്തിയാല്‍ അഭ്യന്തര സാമ്പത്തിക വളര്‍ച്ചക്ക് ഏറെ ഗുണകരമാകുമെന്ന് ലോക ബാങ്ക്. അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയാല്‍ അഭ്യന്തര സാമ്പത്തിക രംഗത്ത് ഒന്നര ശതമാനം വരെ ഉയര്‍ച്ച പ്രാപിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ട് വ്യക്തമാക്കുന്നത്. പൊതു നിക്ഷേപ രംഗത്തുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചാല്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച രണ്ട് ശതമാനം കൂടി വര്‍ദ്ധിക്കും. പെട്രോള്‍ പമ്പില്‍ നിന്നുള്ള ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചാലും സാമ്പത്തിക രംഗത്തിന് ഗുണം ചെയ്യും. യു.എ.ഇ. ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം വരെ വാറ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ജി.സി.സി രാജ്യങ്ങളില്‍ നിന്നും അന്തിമ തീരുമാനം ലഭിച്ചാല്‍ 2018 മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സിക്രട്ടറി യുനിസ് ഹാജി അല്‍ ഖൂറി നേരെത്തെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it