ജി കാര്‍ത്തികേയന്റെ പേരില്‍ മാധ്യമ അവാര്‍ഡ്

തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നിയമസഭാ റിപോര്‍ട്ടിങിന് ജി കാര്‍ത്തികേയന്‍ മീഡിയാ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. അച്ചടി/ദൃശ്യമാധ്യമങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കാണ് അവാര്‍ഡ് നല്‍കുക. ജനുവരി 20ന് അദ്ദേഹത്തിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. നിയമസഭാ റിപോര്‍ട്ടിങ് സംബന്ധിച്ച മികച്ച രചനകള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ആദ്യ അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഉടനുണ്ടാവുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ പറഞ്ഞു.
നിയമസഭാ സമുച്ചയത്തിലെ നിയമസഭാ മ്യൂസിയത്തിന്റെ പുതിയ ബ്ലോക്കിന് ജി കാര്‍ത്തികേയന്‍ നിയമസഭാ മ്യൂസിയം എന്ന് നാമകരണം ചെയ്യും. നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന കെ ശങ്കരനാരായണന്‍ തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്നതിനും സ്മാരകം നിര്‍മിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it