ജിഹാദി സംഘടനകളില്‍ ചേരാന്‍ പോയ മൂന്ന് യുവാക്കള്‍ പിടിയില്‍
BY Sumeera SMR27 Dec 2015 3:52 AM GMT
Sumeera SMR27 Dec 2015 3:52 AM GMT
നാഗ്പൂര്‍/ഹൈദരാബാദ്: ജിഹാദി സംഘടനകളില്‍ ചേരാന്‍ പുറപ്പെട്ട മൂന്നു യുവാക്കള്‍ നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഹൈദരാബാദ് സ്വദേശികളായ ഇവര്‍ ബന്ധുക്കളാണ്. പോലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തീവ്രവാദ വിരുദ്ധ സേനയും തെലങ്കാന പോലിസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്. നാഗ്പൂരില്‍ നിന്നും ശ്രീനഗറിലേക്ക് രാവിലത്തെ വിമാനത്തില്‍ യാത്ര പുറപ്പെടും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് നടപടി.
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന സംഘടനയുമായി യുവാക്കള്‍ക്ക് ബന്ധമൊന്നുമില്ലെന്നു പോലിസ് പറഞ്ഞു. ഐഎസില്‍ ചേരാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നറിഞ്ഞ പോലിസ് കഴിഞ്ഞ വര്‍ഷം ഇവരെ കൗണ്‍സലിങിന് വിധേയമാക്കിയിരുന്നു. അന്നു മുതല്‍ നിരീക്ഷണത്തിലായിരുന്നു യുവാക്കള്‍. വ്യക്തമായ പദ്ധതികളില്ലാതെയാണ് ജിഹാദി സംഘടനകളില്‍ ചേരാന്‍ ഇവര്‍ ഇറങ്ങിത്തിരിച്ചതെന്നു പോലിസ് പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് യുവാക്കള്‍ വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT