ജിഹാദി ജോണിന് സിറിയയില്‍ മകനുണ്ടെന്ന് റിപോര്‍ട്ട്

ലണ്ടന്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടെന്നു കരുതുന്ന ഐഎസ് സായുധസംഘാംഗം ജിഹാദി ജോണിന് സിറിയയില്‍ മകനുണ്ടെന്നു റിപോര്‍ട്ട്. കുവൈത്തില്‍ ജനിച്ച ജിഹാദി ജോണിന് ബ്രിട്ടിഷ് പൗരത്വമുള്ളതിനാല്‍ ഇയാളുടെ സിറിയയില്‍ ജനിച്ച മകനും ബ്രിട്ടിഷ് പൗരത്വം താനെ വന്നുചേരുമെന്നു ലണ്ടനിലെ ദ ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്തു.
മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ റ—ഖയിലെ ഐഎസ് ആസ്ഥാനത്തുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ജിഹാദി ജോണിന്റെ സിറിയയില്‍ ജനിച്ച മകന്‍ ഭാവിയില്‍ ബ്രിട്ടനില്‍ താമസിക്കാന്‍ വരുകയാണെങ്കില്‍ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു തടയാനാവില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിന്റെ മാതാവാരാണെന്നോ ഏതു രാജ്യക്കാരിയാണെന്നോ വ്യക്തമല്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഹാദി ജോണിന്റെ മകന്‍ ഇതിനോടകം തന്നെ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചോ എന്നകാര്യം പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, മാതാവ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളതല്ലെങ്കില്‍ അവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കേണ്ടതായി വരും- റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it