Flash News

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം: ഡിജിപി

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം: ഡിജിപി
X
loknath-behera

തിരുവനന്തപുരം: ജിഷ വധക്കേസ് റിപോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിജിപി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചാല്‍ അത് പ്രോസിക്യൂഷനെ ബാധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കത്തില്‍ ചൂണ്ടിക്കാട്ടി.
ജിഷ വധക്കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തുടരുന്ന സാഹചര്യത്തില്‍ അമീറുല്‍ ഇസ്‌ലാമിന്റെ ഫോട്ടോയോ, ദൃശ്യങ്ങളോ മാധ്യമങ്ങള്‍ കാണിക്കരുതെന്നാവശ്യപ്പെട്ടാണ് ഡിജിപി കത്തയച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സാക്ഷികളുടെ മൊഴികള്‍ വളച്ചൊടിക്കുന്നത് കേസന്വേഷണത്തെയും പ്രോസിക്യൂഷനെയും ബാധിക്കും. അതിനാല്‍ ജിഷ വധക്കേസ് റിപോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണം.
അമീറുല്‍ ഇസ്‌ലാമിന്റെ ചിത്രങ്ങള്‍ ചോര്‍ന്നുവെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഫോട്ടോ പ്രസിദ്ധീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി പോലിസ് മാധ്യമങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നു. ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് ഹരജിയും നല്‍കിയിട്ടുണ്ട്. കസ്റ്റഡയിലുള്ള പ്രതിയെ ഇന്നു ഡിജിപി ചോദ്യം ചെയ്യും.
Next Story

RELATED STORIES

Share it