ജിഷ വധക്കേസ്: കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

തളിപ്പറമ്പ്: ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ രേഖാചിത്രവുമായി സാമ്യതയുള്ളയാളെ പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെയാണ് ആലക്കോട് ടൗണില്‍ നിന്ന് കര്‍ണാടക സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. മുടിയിലും രൂപത്തിലും സാദൃശ്യം തോന്നിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ സംഭവവുമായി ബന്ധമില്ലെന്നു മനസ്സിലായതിനാല്‍ ഉച്ചയോടെ വിട്ടയച്ചെന്ന് ആലക്കോട് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it