Flash News

ജിഷ വധക്കേസില്‍ ഇടപെടില്ലെന്ന് ഹൈകോടതി

ജിഷ വധക്കേസില്‍ ഇടപെടില്ലെന്ന് ഹൈകോടതി
X
highcourtinfo

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പുതിയ സംഘം അന്വേഷണവുമായി മുന്നോട്ട് പോകട്ടെയെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഐജി മഹിപാല്‍ യാദവ് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും മൊഴിയെടുത്തിരുന്നു.

[related]
Next Story

RELATED STORIES

Share it