Flash News

ജിഷ വധം: 10ന് ഹര്‍ത്താല്‍

തൃശൂര്‍: പെരുമ്പാവൂരിലെ ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 10നു സംസ്ഥാനവ്യാപകമായി ജനകീയ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കേരള ദലിത് കോ-ഓഡിനേഷന്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രവിതരണം, ആശുപത്രികള്‍, അവശ്യസേവന സംവിധാനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. മുപ്പതിലേറെ ദലിത് സംഘടനകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. മുഴുവന്‍ ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ചെയര്‍മാന്‍ എം എ ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി കെ പ്രദീപ് കുമാര്‍, ബിജു ആട്ടോര്‍, കെ സി സുരേഷ്, കെ കെ ഗോപി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it