ജിഷ വധം സിബിഐക്ക്: ഹരജി 17ന് പരിഗണിക്കും

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സമാന ഹരജികള്‍ക്കൊപ്പം പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ദ്രാവിഡ ജന ചാരിറ്റബിള്‍ സമിതി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് കെ രാമകൃഷ്ണനാണ് 17ലേക്കു മാറ്റിയത്. നിലവിലെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണസംഘത്തെ മാറ്റണമെന്നും പോലിസിന് വീഴ്ച സംഭവിച്ചതായും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it