Flash News

ജിഷ വധം: വധഭീഷണിയുള്ളതായി ഡയറി കുറിപ്പ്

ജിഷ വധം: വധഭീഷണിയുള്ളതായി ഡയറി കുറിപ്പ്
X
jisha

[related]പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ ദിശയില്‍. ജിഷയുടെ ഡയറി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിക്കുന്നതായി ജിഷ ഡയറിയില്‍ എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. അയല്‍വാസികളായ ചിലരെ കുറിച്ച് ഡയറിയില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം.
പരിസരവാസികളായ നിരവധി ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തിന് സഹായകമാവുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം തന്നെ പൊലീസ് ജിഷയുടെ ഡയറി കണ്ടെടുത്തിരുന്നു. വധഭീഷണിയുള്ളതായി ഡയറിയില്‍ ജിഷ എഴുതിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it