Flash News

ജിഷ വധം: യുഡിഎഫ് ഉന്നതന്‍ സംശയത്തിന്റെ നിഴലില്‍

ജിഷ വധം: യുഡിഎഫ് ഉന്നതന്‍ സംശയത്തിന്റെ നിഴലില്‍
X
jisha

[related] പെരുമ്പാവുരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഉന്നതനും കോണ്‍ഗ്രസ് നേതാവുമായ വ്യക്തി സംശയത്തിന്റെ നിഴലില്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ രഹസ്യമകളാണ് ജിഷ എന്നാണ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജിഷയുടെ അമ്മ രാജേശ്വരി 20വര്‍ഷമായി പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലയളവിലാണ് രാജേശ്വരിയില്‍ നേതാവിന് മകളുണ്ടായതെന്നുമുള്ള ഗുരുതര ആരോപണമാണ് ജോമോന്‍ ഉന്നയിക്കുന്നത്.
രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും ജോമോന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it