Flash News

ജിഷ വധം : തിരിച്ചറിയല്‍പരേഡില്‍ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു

ജിഷ വധം : തിരിച്ചറിയല്‍പരേഡില്‍ പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു
X
jisha-murder-case

[related] കാക്കനാട് : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലിസ് ഹാജരാക്കിയ പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കി. ജിഷയുടെ അയല്‍വാസിയായ ശ്രീലേഖ പ്രതിയെ തിരിച്ചറിഞ്ഞതായാണ് റിപോര്‍ട്ട്.
കേസില്‍ സാക്ഷികളായ ഏതാനും പേരെ തിരിച്ചറിയല്‍ പരേഡിനായി എത്തിക്കുമെന്ന്  സൂചനയുണ്ടായിരുന്നുവെങ്കിലും അയല്‍വാസിയായ ഒരു സാക്ഷിയെ മാത്രമാണ് പോലിസ് ഇന്ന്  എത്തിച്ചത്. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. കുന്നുംപുറം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്ലാമിനെയും സമാന ശരീരപ്രകൃതമുള്ള ഏതാനും പേരെയും അണിനിരത്തിയായിരുന്നു പരേഡ് സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it