Flash News

ജിഷ വധം : കൊലയാളിയുടെ രേഖാചിത്രം പുറത്തുവിട്ടു, ഒറ്റനോട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സവിശേഷതകള്‍

ജിഷ വധം : കൊലയാളിയുടെ രേഖാചിത്രം പുറത്തുവിട്ടു, ഒറ്റനോട്ടത്തില്‍  ശ്രദ്ധിക്കപ്പെടുന്ന സവിശേഷതകള്‍
X
jisha-murderer

ആലുവ:  പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു. മെലിഞ്ഞ ശരീരവും സുമാര്‍ 5 അടി 7 ഇഞ്ച് ഉയരവുള്ളയാളുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് പോലീസ് പറയുന്നു.

ഒറ്റനോട്ടത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള തലമുടിയാണ് പോലീസ് പുറത്തുവിട്ട ചിത്രത്തിലെ വ്യക്തിയുടെ പ്രധാന സവിശേഷത. വെളുത്ത നിറവും കട്ടികുറഞ്ഞ മീശയും തുടുത്ത കീഴ്ച്ചുണ്ടും വലിയ കണ്ണുകളുമാണ് ചിത്രത്തിലെ ആള്‍ക്കുള്ളത്.

[related]ജിഷ കൊല്ലപ്പെട്ട ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടയാളുടെ രൂപം  സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് വരച്ചെടുത്തത്. ജിഷയുടെ കൊലപാതകിയുടേതെന്ന് പേരില്‍ നേരത്തേ രണ്ടു തവണ പോലിസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. രണ്ടാമത് തയ്യാറാക്കിയ ചിത്രം പോലിസ് പുറത്തുവിട്ടിരുന്നില്ല.എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ശേഖരിച്ച സാക്ഷിമൊഴികളുടെ അടിസഥാനത്തിലാണ് പുതിയ രേഖാചിത്രം തയാറാക്കിയിട്ടുള്ളത്.

ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എറണാകുളം റൂറല്‍ ഡിപിസി (9497996979), പെരുമ്പാവൂര്‍ ഡിവൈഎസ്പി (9497990078), കുറുപ്പംപടി എസ്‌ഐ (9497987121) എന്നിവരെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it