Flash News

ജിഷ വധം: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിലാകുമ്പോഴും ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്നത്.

വെറും 23വയസ്സുള്ള ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് രാത്രിയ്ക്ക് രാത്രി ജൂനിയര്‍ ഡോക്ടറെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യിക്കാന്‍ സാധിച്ചതിനെയാണ് ഇത്തരം ആളുകള്‍ ചോദ്യം ചെയ്യുന്നത്.  [related]
ശ്മശാനത്തിലെ പ്രവര്‍ത്തി സമയം കഴിഞ്ഞിട്ടും മൃതദേഹം പ്രത്യേക താല്‍പര്യമെടുത്ത് ദഹിപ്പിച്ചു കളയാനും, വാര്‍ത്ത ദിവസങ്ങളോളം മൂടിവയ്കാനും, തെളിവുകള്‍ നശിപ്പിക്കാനും മാത്രം സ്വധീനമുള്ള ആളാണോ ഇദ്ദേഹമെന്നാണ് മറ്റൊരു ചോദ്യം.
കൊല നടത്താന്‍ പോകുമ്പോള്‍ പുതിയ ഒരു ജോഡി ചെരുപ്പ് വാങ്ങിയതിനേയും കടയുടമയെ പരിചയപ്പെട്ടതിലും പൊരുത്തകേടുകള്‍ കാണുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്നെ ചെരിപ്പ് ഉപേക്ഷിക്കാന്‍ കൊലയാളികള്‍ ശ്രദ്ധിക്കണമെന്ന തരത്തിലുള്ള പരിഹാസ അറിയിപ്പുകളും ഇത്തരക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.  ചെരിപ്പ് വാങ്ങിയ ആളെ കടക്കാരന്‍ തിരിച്ചറിഞ്ഞുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ചെരിപ്പ് മറ്റൊരു അന്യസംസ്ഥാന തൊഴിലാളി തിരിച്ചറിഞ്ഞതും സംശയങ്ങള്‍ ബാക്കിയാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it