ജിഷ കൊലപാതകം: നീതിക്കുവേണ്ടി ശവപ്പെട്ടിയില്‍ കിടന്ന് നിഷയുടെ ഒറ്റയാള്‍ സമരം

പെരുമ്പാവൂര്‍: ജിഷയ്ക്കു വേണ്ടി നിഷയുടെ ഒറ്റയാള്‍ സമരം ശ്രദ്ധേയമായി. ജിഷ മരിച്ച വ്യാഴാഴ്ച അതേസമയം തന്നെയാണ് അല്ലപ്രയില്‍ ഓട്ടോ ഓടിക്കുന്ന കാട്ടാമ്പിള്ളി വീട്ടില്‍ നിഷ സമരത്തിനായി തിരഞ്ഞെടുത്തതും. ഇന്നലെ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിയില്‍ കിടന്നാണ് നിഷ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാവിലെ രണ്ട് ലിറ്റര്‍ പെട്രോളുമായി ആത്മഹത്യ ഭീഷണിയുയര്‍ത്തിയാണ് നിഷ എത്തിയത്. എന്നാല്‍, സുഹൃത്തുക്കള്‍ പിന്തിരിപ്പിച്ചതിനാല്‍ ഇത്തരമൊരു സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ ഭീതിയിലാണെന്നും ജിഷ വധങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാമെന്നുമുള്ള ആശങ്കയുടെ പുറത്താണ് ഇത്തരത്തിലുള്ള സമരപരിപാടിയുമായി രംഗത്തെത്തിയത്.
സ്ത്രീസുരക്ഷയാണ് ഈ സമരമുറയിലൂടെ താന്‍ മുന്നോട്ടു വയ്ക്കുന്നതെന്നും നിഷ പറഞ്ഞു. ജിഷ മരിച്ച കനാല്‍ പുറമ്പോക്കില്‍ സ്ത്രീസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്നാണ് നിഷയുടെ ആവശ്യം. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ ഒന്നര മണിക്കൂര്‍ നിഷ ശവപ്പെട്ടിയില്‍ കിടന്ന് പ്രതിഷേധം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it