ജിഷ കൊലക്കേസ്: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
BY midhuna mi.ptk17 Jun 2016 4:36 AM GMT
X
midhuna mi.ptk17 Jun 2016 4:36 AM GMT
[caption id="attachment_93075" align="alignnone" width="1040"] പ്രതിയെ കാണാന്‍ കോടതിവളപ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം[/caption]
[related]കൊച്ചി: ജിഷ കൊലക്കേസില്‍ പോലീസ് പിടികൂടിയ പ്രതി അമിയുര്‍ ഉല് ഇസ്ലാമിനെ ഇന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതിന്റെ ഭാഗമായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആലുവ പോലീസ് ക്ലബ്ബില്‍ ഡോക്ടര്‍മാരെ എത്തിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനും കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി പ്രതിയെ 15 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും.
എന്നാല്‍ തെളിവ് ശേഖരണത്തിന് പ്രതിയെ ഹാജരാക്കുമ്പോള്‍ ജനങ്ങളുടെ പ്രതിഷേധം ഏതുതരത്തിലായിരിക്കുമെന്ന കാര്യം പോലീസിനെ അലട്ടുന്നുണ്ട്.
ഹിന്ദി കൃത്യമായി അറിയാത്ത അസമീസ് ഭാഷ സംസാരിക്കുന്ന ഇയാളുടെ പക്കല്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ അസമീസ് ഭാഷ അറിയാവുന്ന ദ്വിഭാഷിയുടെ സഹായത്തോടെ വിവരങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ തല്ക്കാലം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതിയെ എത്തിക്കില്ലെന്ന് പോലീസ് പറഞ്ഞു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT