Flash News

ജിഷ കൊലക്കേസ്: അന്വേഷണം ആശുപത്രികളിലേക്കും

ജിഷ കൊലക്കേസ്: അന്വേഷണം ആശുപത്രികളിലേക്കും
X
jisha

[related]തൃശൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളിയെ തേടി പോലീസ് അനേഷണം തൃശൂരിലെ ആശുപത്രികളിലേയ്ക്കും വ്യാപിപിച്ചു. കൊലപാതകത്തിനു ശേഷം പ്രതി തൃശൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആശുപത്രികളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
ജിഷ കൊല്ലപ്പെട്ട് ഒരാഴ്ച വരെ ചികിത്സ തേടിയെത്തിവരുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. പേരും ഫോണ്‍നമ്പറും പറ്റിയ പരിക്കിന്റെ സ്വഭാവവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ അത്യാഹിത വിഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണാവശ്യത്തിനായി ആശുപത്രികളിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ പോലീസ് നിര്‍ദ്ദേശമുണ്ട്്.

Next Story

RELATED STORIES

Share it