Flash News

'ജിഷ എന്റെ ചോരയാണ് അവളെ കൊന്നിട്ട് എനിക്കൊന്നും കിട്ടാനില്ല'

ജിഷ എന്റെ ചോരയാണ് അവളെ കൊന്നിട്ട് എനിക്കൊന്നും കിട്ടാനില്ല
X
jisha

[related]പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമ വിദ്യാര്‍ഥി ജിഷയേയും അമ്മയേയും ശരിപ്പെടുത്തുമെന്ന് വീട് നിര്‍മിക്കാനെത്തിയ രണ്ടു മലയാളികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ജിഷയുടെ സഹോദരി ദീപ. ഇവര്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്ന് ജിഷ പറഞ്ഞിരുന്നു. അയല്‍പക്കത്തുള്ളവര്‍ക്ക് തങ്ങളോട് ശത്രുതയുണ്ട്. അന്യ സംസ്ഥാനക്കാരനുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ദീപ വ്യക്തമാക്കി. തനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല. ഒരു ഹിന്ദിക്കാരനേയും പരിചയമില്ല. തന്റെ സുഹൃത്തുക്കള്‍ ജിഷയെ പരിചയപ്പെട്ടിട്ടില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോടും വനിതാ കമ്മീഷനേയും അറിയിച്ചിട്ടുണ്ട്. ജിഷ എന്റെ ചോരയാണ്, അവളെ കൊന്നിട്ട എനിക്ക് എന്ത് കിട്ടാനാണെന്നും ദീപ പറഞ്ഞു.

അതിനിടെ, പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണു വിവരം.  ദീപയുടെ ഇതരസംസ്ഥാന സുഹൃത്തിനെയാണ് പോലിസ് ഏറ്റവുമധികം സംശയിക്കുന്നത്. മറ്റൊരാള്‍ പെരുമ്പാവൂര്‍ സ്വദേശിയാണ്.
ദീപയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍  ലഭിച്ചിട്ടുണ്ട്.  ഇന്നലെ ദീപയില്‍നിന്ന് മൊഴിയെടുത്ത സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടിയും കൊലയാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന  വിവരങ്ങള്‍ ലഭിച്ചതായി വെളിപ്പെടുത്തി. ദീപയ്ക്ക് ആരില്‍നിന്നും ഭീഷണിയില്ല. എന്നാല്‍, ഭയമുണ്ട്. അവര്‍ക്ക് സംശയമുള്ള കാര്യങ്ങളെല്ലാം പറഞ്ഞു.
നേരത്തേ ദീപയില്‍നിന്ന് വനിതാ കമ്മീഷന്‍ മൊഴിയെടുത്തിരുന്നെങ്കിലും പൂര്‍ണമായി സഹകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും മൊഴിയെടുത്തത്. ജിഷയുടെ അയല്‍വാസികളായ സ്ത്രീകളില്‍നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട്  പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പോലിസ് ഇതിനകം നിരവധിപേരെ ചോദ്യംചെയ്യുകയും സംശയം തോന്നിയ 16 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.  ഇവരുടെ വിരലടയാളവും പോലിസിനു ലഭിച്ച വിരലടയാളവും തമ്മില്‍ യോജിക്കുന്നില്ല. ജിഷയുടെ ഫോണില്‍ കുറച്ചുപേരുടെ നമ്പറുകള്‍ മാത്രമാണുള്ളത്. വിളിച്ചിരിക്കുന്നതും കുറച്ചുപേരെ മാത്രം.
അതിനിടെ, ദീപയുടെ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് വീണ്ടും  മൊഴിയെടുത്തു. നേരത്തേ ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മാതാവ് രാജേശ്വരിക്കൊപ്പമാണ് ദീപയുള്ളത്.
ഇവരുടെ മുറിക്ക് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ടുപോവുന്നതെന്ന് എഡിജിപി കെ പത്മകുമാര്‍ പറഞ്ഞു. പെരുമ്പാവൂരിലെയും സമീപപ്രദേശങ്ങളിലെയും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ ഇന്നലെയും പരിശോധന നടത്തി.
Next Story

RELATED STORIES

Share it