ജിഷ: ആംനെസ്റ്റി കാംപയിനില്‍ 25,000 പേര്‍ ഒപ്പുവച്ചു

തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണമാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ കാംപയിനില്‍ ഒപ്പുവച്ചത് 25,000ലേറെ പേര്‍. ജിഷ സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവം പരിഗണിച്ച് ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ വിമന്‍സ് റൈറ്റ്‌സ് പ്രോഗ്രാം മാനേജര്‍ രേഖാരാജ് ആവശ്യപ്പെട്ടു. ജിഷയ്ക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് 14ന് ആരംഭിച്ച ആംനെസ്റ്റിയുടെ കാംപയിനിലൂടെ ഓണ്‍ലൈന്‍, മൊബൈല്‍ പെറ്റീഷനില്‍ ആയിരക്കണക്കിന് ആളുകളാണ് ഒപ്പുവച്ചത്.
തങ്ങളുടെ അയല്‍വാസിയില്‍നിന്നു നേരിട്ട ജാതിവിവേചനം, അതിക്രമങ്ങള്‍ എന്നിവയെപ്പറ്റി ജിഷയുടെ മാതാവ് 2014 മെയില്‍ പോലിസിനു സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പും ആംനെസ്റ്റിക്കു ലഭിച്ചു. ആംനെസ്റ്റി ഇന്ത്യ ഇന്റര്‍നാഷനല്‍ നടത്തുന്ന 'റെഡി ടൂ റിപോര്‍ട്ട്' കാംപയിന്‍ മുന്‍വിധിയോ വിവേചനമോ നേരിടാത്തവിധം സുരക്ഷിതമായി പോലിസിനോട് ലൈംഗിക അതിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതായും ഭാരവാഹികള്‍ പറയുന്നു.
Next Story

RELATED STORIES

Share it