ജിഷാ വധം; രോഷാഗ്നിയുമായി കാംപസ് ഫ്രണ്ട് എസ്പി ഓഫിസ് മാര്‍ച്ച്
BY swapna en8 May 2016 3:34 AM GMT
X
swapna en8 May 2016 3:34 AM GMT
ആലുവ: പെരുമ്പാവൂരില്‍ മൃഗീയമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രോഷാഗ്നിയുമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റി എസ്പി ഓഫിസ് മാര്‍ച്ച് നടത്തി. കൊല നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാതിരിക്കുന്ന പോലിസ് നടപടി നമ്മുടെ നിയമസംവിധാനങ്ങളുടെ പരാജയമാണു ചൂണ്ടിക്കാണിക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അഭിപ്രായപ്പെട്ടു.
സ്ത്രീസമൂഹത്തിനു നേര്‍ക്ക് നീളുന്ന കൈകളെ തട്ടിമാറ്റാ ന് പോലിസും സര്‍ക്കാരും തയ്യാറായില്ലെങ്കില്‍ ഇവിടെയുള്ള സ്ത്രീസമൂഹം അതിനു നിര്ബന്ധിതമാവുമെന്നു വിമണ്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു.
സൗമ്യയുടെയും നിര്‍ഭയയുടെയും ചരിത്രം നമുക്കുമുമ്പി ല്‍ ഉണ്ടായിട്ടും അത് ഉള്‍ക്കൊണ്ട് അബലകളായ സ്ത്രീസമൂഹത്തിന്റെ സുരക്ഷ ഒരുക്കാന്‍ ക്രമസമാധാനപാലകര്‍ തയ്യാറായില്ലായെങ്കില്‍ ആ റോള്‍ ഏറ്റെടുക്കാന്‍ നട്ടെല്ലുള്ള സ്ത്രീകള്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ വൈസ്പ്രസിഡന്റ് ഫാത്തിമ തസ്നിം, ജില്ലാ കമ്മിറ്റിയംഗം ഹിബ അക്കീല സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT