ജിഷയുടെ വീട്ടുകാര്‍ സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന്

പെരുമ്പാവൂര്‍: ജിഷയുടെ വീട്ടുകാര്‍ ആരുമായും സഹകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നു നാട്ടുകാരുടെ ആരോപണം. തങ്ങളെ ക്കുറിച്ച് തെറ്റായ പ്രചാരണം കണ്ട് മനംമടുത്തപ്പോഴാണു സമീപവാസികള്‍ ഒത്തുചേര്‍ന്ന് ഇങ്ങനെ പ്രതികരിച്ചത്.
40 വര്‍ഷമായി ജിഷയുടെ കുടുംബം ഇവിടെ വന്നിട്ട്. ജിഷയുടെ പിതാവ് ബാബു ഉണ്ടായിരുന്നപ്പോഴുള്ള ബന്ധമല്ല പിന്നീട് ഉണ്ടായിരുന്നത്. കുടുംബവുമായി സമീപവാസികള്‍ക്ക് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. ജിഷ പഠിക്കുന്നത് എല്‍എല്‍ബിക്കാണെന്നുപോലും തങ്ങള്‍ അറിയുന്നത് മരണശേഷമാണെന്നും അയല്‍വാസികള്‍ പറഞ്ഞു. എന്തു ബഹളം കേട്ടാലും നാട്ടുകാര്‍ അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല. ചെടികളും മറ്റുംകൊണ്ട് മറഞ്ഞിരുന്ന വീടായിരുന്നു. സംഭവദിവസം ജിഷയുടെ മാതാവ് രാജേശ്വരി ബഹളംവച്ചപ്പോള്‍ പോലും ആ വീട്ടിലേക്കു തിരിഞ്ഞുനോക്കാതിരുന്നത് അവര്‍ നാട്ടുകാരുടെ പേരില്‍ എട്ടോളം കേസുകള്‍ നല്‍കിയതുകൊണ്ടാണ്. കുറുപ്പംപടി, പെരുമ്പാവൂര്‍, ആലുവ എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ നാട്ടുകാരുടെ പേരില്‍ കേസുകളുണ്ട്. ഇതില്‍ പലതും ആവശ്യമില്ലാത്ത കേസുകളാണ്. ഇതേത്തുടര്‍ന്നാണു സംഭവദിവസം രാത്രി രാജേശ്വരി ബഹളംവച്ചപ്പോള്‍ പോലും നാട്ടുകാര്‍ അങ്ങോട്ടു ചെല്ലാതിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലിസ് മാത്രമാണു വീട്ടില്‍ കയറിയത്. പിന്നീടാണ് ജിഷ കൊല്ലപ്പെട്ട വിവരം അറിയുന്നതെന്നും അവര്‍ പറഞ്ഞു.
ജിഷയുടെ മാതാവിനെ കൗണ്‍സലിങിനു വിധേയമാക്കിയതിനുശേഷം വിവരങ്ങള്‍ ആരാഞ്ഞാല്‍ അവരുടെ വീട്ടില്‍ വരാറുള്ളവരെക്കുറിച്ചു വിവരം ലഭിക്കും. മിത്രം, പ്രിയം എന്നീ രണ്ട് റസിഡന്റ്‌സ് അസോസിയേഷനുകളാണു നാട്ടിലുള്ളത്. എന്നാല്‍ ജിഷയുടെ വീട് മാത്രമാണു നാട്ടുകാരുമായി സഹകരിക്കാതിരുന്നതെന്നും അവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it