Flash News

ജിഷയുടെ മരണം : മൊബൈല്‍ ടവര്‍ അന്വേഷണം പൊലീസിനെ വഴിതെറ്റിച്ചുവോ?

പെരുമ്പാവൂര്‍ : നിയമവിദ്യാര്‍ഥിനി ജിഷ(30)യെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെന്ന് സംശയിച്ച് കണ്ണൂരില്‍ പിടിയിലായയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനാവാതെ പോലിസ് കുഴങ്ങുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ അയല്‍വാസിയായ ഇയാള്‍ പിടിയിലായത്. എന്നാല്‍ ഹെര്‍ണിയ ഓപ്പറേഷനു വിധേയനായതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താനെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ആശുപത്രി രേഖകളും മറ്റുമായി ഇതുസംബന്ധിച്ച തെളിവുകള്‍ പരിശോധിച്ചാല്‍ ഇയാള്‍ പറയുന്നത് തെറ്റാണോ എന്ന് വളരെയെളുപ്പം സ്ഥിരീകരിക്കാമെന്നിരിക്കേ പിടിയിലായയാള്‍ക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാത്തതാണ് കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
[related]സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത വിരലടയാളവും പിടിയിലായയാളുമായി യോജിക്കുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് തയ്യാറാക്കി പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്ക്് സാമ്യമുണ്ടെന്ന റിപോര്‍ട്ടുകളും പിന്നീട് പോലീസ് തള്ളുകയായിരുന്നു.
ഇതോടെ കേസിലെ യഥാര്‍ഥ പ്രതി മറ്റാരോ ആണെന്ന സംശയവും ബലപ്പെടുകയാണ്. സംഭവസ്ഥലത്തുനിന്ന് കണ്ണൂരിലേക്കു പോയതായി കാണിച്ച മൊബൈല്‍ ടവര്‍ തെളിവുകളെ കേന്ദ്രീകരിച്ച അന്വേഷണമാണ് ഇപ്പോള്‍ പിടിയിലായ ജിഷയുടെ അയല്‍വാസിയിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പിടിയിലായയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനാവാത്തതിനാല്‍ ഈ തെളിവുകള്‍ പോലിസിനെ വഴിതെറ്റിക്കുകയായിരുന്നു എന്നു വേണം കരുതാന്‍.കേസുമായി ബന്ധപ്പെട്ട്  ജിഷയുടെ ബന്ധുവും അയാളുടെ സുഹൃത്തും ഇപ്പോള്‍ പിടിയിലായ അയല്‍വാസിയും ഉള്‍പ്പടെ ഏഴുപേരെയാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it