Flash News

ജിഷയുടെ മരണം: നിര്‍ണ്ണായക വഴിത്തിരിവ്

ജിഷയുടെ മരണം: നിര്‍ണ്ണായക വഴിത്തിരിവ്
X
jisha-murder-case
[related] ജിഷ വധവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വഴിത്തിരിവാകുന്ന ഡിഎന്‍എ പരിശോധനാ ഫലം പോലിസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രതിയുടെ ഉമിനീര്‍ പരിശോധിച്ചു. ജിഷക്ക് കടിയേറ്റ ഭാഗത്ത് നിന്നാണ് ഉമിനീര്‍ ലഭിച്ചത്. ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ആരുമായും പരിശോധന ഫലം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രതിയെ കണ്ടെത്താന്‍ ഡിഎന്‍എ ഫലം സഹായിക്കുമെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് ലാഭിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് ഡിഎന്‍എ പരിശോധന നടന്നത്.
അതേസമയം, പ്രതി പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുമായി നാളെ പോലിസ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് വാര്‍ത്തയുണ്ട്.
Next Story

RELATED STORIES

Share it