Flash News

ജിഷയുടെ ദേഹത്ത് 38 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ആലപ്പുഴ : കൊല്ലപ്പെട്ട ജിഷയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു എന്ന് റിപോര്‍ട്ടിലുണ്ട്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുള്ളതായി റിപോര്‍ട്ട് സ്്ഥിരീകരിക്കുന്നുണ്ടെങ്കിലും ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയാലേ ഉറപ്പിക്കാനാകൂ എന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതിനായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ  ഫോറന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ലിസ ജോണ്‍ തയ്യാറാക്കിയ റിപോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്.

[related]

Next Story

RELATED STORIES

Share it