thrissur local

ജിഷയുടെ കൊല: പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

തൃശൂര്‍: പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലയ്ക്കു കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ സംഘടനകളുടെ സംയുക്താഭിമുഖ്യത്തി ല്‍ സംഘടിപ്പിച്ച പ്രതിഷേധധര്‍ണ ആവശ്യപ്പെട്ടു.
പുരോഗമനകേരളത്തില്‍ അഭ്യസ്തവിദ്യരായ ദലിതു യുവതികള്‍ക്കുപോലും ധൈര്യത്തോടെ ജീവിക്കാനാവാത്ത സ്ഥിതിയാണ്. ദലിതുകളുടെ വികസനത്തിനു പോരടിക്കുന്നവരുടെ മുന്നിലാണ് കനാല്‍ബണ്ടിലെ ഒറ്റമുറിയില്‍ ജിഷയും മാതാവും ജീവിച്ചത്.
യാതൊരു സുരക്ഷയുമില്ലാതിരുന്നതിനാല്‍ ജിഷയുടെ ജീവന്‍ ക്രൂരമായ പീഡനത്തിനുശേഷം നഷ്ടപ്പെടുകയും ചെയ്തു. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ജിഷയുടെ അമ്മ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ദലിതുകളോടുള്ള ഉദ്യോഗസ്ഥരുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
ജിഷയുടെ ജീവന്‍ നഷ്‌പ്പെടാന്‍ ഇടയാക്കിയ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ വായ് മൂടിക്കെട്ടി നടത്തിയ ധര്‍ണ പി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് രാമന്‍ ബാലകൃഷ്ണന്‍, ബിജു ആട്ടോര്‍, കുമാര്‍ എസ് അന്തിക്കാട്, പി വി അയ്യപ്പന്‍, കൃഷ്ണന്‍കുട്ടി പടിക്കല, വി സി മുരളി വരവൂര്‍, രാഘവന്‍ പുതുവീട്ടില്‍, ടി എ ദാമോദരന്‍, രാജു പുല്ലഴി, എം എ ലക്ഷ്മണന്‍, സി വി അനില്‍കുമാര്‍, വേണുജി നെടുപുഴ, സന്തോഷ് തറയില്‍, വിനീത രാജു, കോ ഓര്‍ഡിനേറ്റര്‍ കെ കെ അര്‍ജുനന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it