ernakulam local

ജിഷയുടെ കൊലപാതകം: കോടിയേരിയുടെ പ്രസ്ഥാവന ലജ്ജാവഹം: രമേശ് ചെന്നിത്തല

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് പറഞ്ഞ് മുഖം മറച്ച് കൊണ്ടുവന്നവര്‍ എആര്‍ ക്യാംപിലെ പോലിസുകാരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം തീര്‍ത്തും ലജ്ജാവഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങള്‍ അദ്ദേഹം മന്ത്രി ആയിരുന്നപ്പോള്‍ നടന്നിട്ടുണ്ടാവാം. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു പ്രസ്താവന നടത്തിയതെന്നും മുന്‍ ആഭ്യന്തര മന്ത്രിക്ക് യോജിച്ച പരാമര്‍ശങ്ങളല്ല അദ്ദേഹം നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആടിനെ പട്ടിയാക്കുന്ന നട്ടാല്‍ കുരുക്കാത്ത നുണകളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഎസ് നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉഡായിപ്പ് രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്നുള്ള പെരുമ്പാവൂര്‍ എംഎല്‍എയുടെ ആവശ്യം രാജേശ്വരി തുറന്നടിക്കുന്ന സത്യങ്ങളെ പേടിച്ചാണ്. എംഎല്‍എക്കെതിരേ ശക്തമായ ആരോപണങ്ങളാണ് ജിഷയുടെ മാതാവ് നടത്തിയത്. ഇതുപോലുള്ള സത്യങ്ങള്‍ പലതും ഇനിയും പറയുമെന്ന് പേടിച്ചാണ് അദ്ദേഹം ജിഷയുടെ മാതാവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍നിന്നും മറ്റണമെന്ന് പറയുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു കൊലപാതകം നടന്നിട്ടും കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെ സ്ഥലം എംഎല്‍എ എന്ന നിലക്ക് വിവരം അറിയിക്കുകപോലും സാജു പോള്‍ ചെയ്തിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it