Flash News

ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്ന് പിപി തങ്കച്ചന്‍

ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്ന് പിപി തങ്കച്ചന്‍
X
pp-thankachan (1)

[related] പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍.

ജിഷയുടെ അമ്മയെ തനിക്കറിയില്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള നീചമായ ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ജിഷയുടെ അമ്മ ഒരു ആവശ്യത്തിനും തന്റെ വീട്ടില്‍ വന്നിട്ടില്ല. ജിഷ കൊല്ലപ്പെട്ട ശേഷം അമ്മ രാജേശ്വരി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് അവരെ സന്ദര്‍ശിച്ചിരുന്നു. കെപിസിസിയുടെ ധനസഹായം കൈമാറാനും ആശുപത്രിയില്‍ പോയി അവരെ കണ്ടിരുന്നു. തനിക്കെതിരെ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇതൊന്നുമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും തങ്കച്ചന്‍ പറഞ്ഞു.

ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ ഉന്നതസ്ഥാനങ്ങള്‍ വഹിച്ച കോണ്‍ഗ്രസിലെ ഒരു തലമുതിര്‍ന്ന നേതാവിന്റെ മകളാണെന്ന് കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വെളിപ്പെടുത്തിയിരുന്നു. നേതാവിന്റെ മകന് ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും കൊല്ലപ്പെടുന്നതിന്റെ തലേദിവസം ജിഷ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയിരുന്നുവെന്നും സ്വത്ത് ആവശ്യപ്പെട്ട്് ബഹളം ഉണ്ടാക്കിയിരുന്നുവെന്നും ജോമോന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it