Idukki local

ജില്ല പ്ലാനിങ് ഓഫിസില്‍ ജീവനക്കാരുടെ വരവും പോക്കും തോന്നിയതുപോലെ

ചെറുതോണി: ഇടുക്കി സിവില്‍ സ്റ്റേഷനിലെ ചില ഓഫിസുകളില്‍ നിന്നു ജോലി സമയത്തിനു മുമ്പേ ഉദ്യോഗസ്ഥര്‍ സ്ഥലം വിടുന്നതായി ആക്ഷേപം. ജില്ലാ പ്ലാനിങ് ഓഫിസിലെ ജീവനക്കാരാണ് മുങ്ങല്‍ വിദഗ്ധരിലേറെയും. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിരമായി മുങ്ങുകയാണ്. രണ്ടുമണിയോടെ ഇക്കൂട്ടര്‍ ഓഫിസ് വിടുന്നതായാണ് പരാതി.
ജീവനക്കാര്‍ രാവിലെ 10 മണിക്ക് ഓഫിസിലെത്തി വൈകിട്ട് 5 വരെ ഉണ്ടായിരിക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. എന്നാല്‍ കഴിഞ്ഞ ചില ആഴ്ചകളായി തുടര്‍ച്ചയായി എല്ലാ ദിവസവും ഇവര്‍ ഉച്ചയ്ക്ക് ശേഷം 2നും,3നും ഇടയില്‍ ഓഫിസില്‍ നിന്നും ഇറങ്ങുന്നകയാണ്. ജില്ലാ പ്ലാനിങ് ഓഫിസില്‍ സ്ഥിരമായി നടക്കുന്ന ഈ ക്രമക്കേടിനെക്കുറിച്ച് അധികൃതര്‍ക്ക് പലര്‍ക്കും അറിവുണ്ടായിട്ടും നടപടിയെടുക്കാ ന്‍ തയ്യാറായിട്ടില്ല . വിവരം രഹസ്യ സംസാരമായതോടെ ജീവനക്കാരോട് ഇതേക്കുറിച്ച് തിരക്കിയ മാധ്യമ പ്രവര്‍ത്തകരോട് എറണാകുളത്തു നിന്നുമാണ് വരുന്നത്, മേലുദ്യോഗസ്ഥര്‍ക്കും, കലക്ടര്‍ക്കുമെല്ലാം ഇക്കാര്യങ്ങള്‍ അറിയാവുന്നതാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.
ജില്ലാ പ്ലാനിങ് ഓഫിസിനാണ് ജില്ലയില്‍ നടക്കേണ്ട മുഴുവന്‍ പദ്ധതികളുടേയും രൂപീകരണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. ത്രിതല പഞ്ചായത്തുകള്‍ എംഎല്‍എ, എംപി എന്നിവരുടെ വികസന ഫണ്ടുകള്‍ എന്നിവയുടെയെല്ലാം വിനിയോഗക്രമം ചിട്ടപ്പെടുത്തേണ്ടതും പ്ലാനിങ് ഓഫിസുകളാണ്. എന്നാല്‍ ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം സാമ്പത്തിക വര്‍ഷം അവസാനിക്കാറായ ഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ പദ്ധതികളുടേയും നടത്തിപ്പ് അവതാളത്തിലാക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുള്‍പ്പടെ പല പദ്ധതികളും ഏറ്റെടുത്ത് നടത്തുന്ന കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നു മണിക്കൂറുകളോളം യാത്ര ചെയ്ത് കലക്ടറേറ്റിലെ പ്ലാനിങ് ഓഫിസില്‍ എത്തുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിസ്സഹായരായി മടങ്ങേണ്ടി വരുന്നത്.
Next Story

RELATED STORIES

Share it