palakkad local

ജില്ലാ സ്‌കൂള്‍ കലോല്‍സവം: സ്റ്റേജിതര മല്‍സരങ്ങള്‍ 19ന് തുടങ്ങും

പാലക്കാട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം 19 മുതല്‍ 31വരെയുള്ള ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 19 മുതല്‍ സ്‌റ്റേജിതരമല്‍സരങ്ങളാണ് നടക്കുന്നത്.
ജിഎംഎല്‍പി സ്‌കൂള്‍, എംഇടി സ്‌കൂള്‍, കെടിഎം ഹൈസ്‌കൂള്‍, അരകുറിശ്ശി ജിഎല്‍പി സ്‌കൂള്‍, അരയക്കോട് സ്‌കൂള്‍, എഎല്‍പി സ്‌കൂള്‍ മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലായി നടക്കും. ആറ് സ്‌കൂളുകളിലായി 14 ഓളം വേദികളിലാണ് ഒരുക്കിയിരിക്കുന്നത്. 15നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 19ന് രചനാ മല്‍സരങ്ങള്‍ ഡിഎച്ച്എസ് നെല്ലിപ്പുഴയില്‍ നടക്കും. അരകുറിശ്ശി ജിഎല്‍പി സ്‌കൂളില്‍ വീണ, വയലിന്‍, ശാസ്ത്രീയ സംഗീതം, അറബിക് ഗദ്യവായന, ഖുറാന്‍ പാരായണം, ലളിതഗാനമല്‍സരം എന്നിവ നടക്കും.
കെടിഎം ഹൈസ്‌കൂളില്‍ സംഘഗാനം, പൂരക്കളി, സംസ്‌കൃതംപദ്യം ചൊല്ലല്‍, വൃന്ദവാദ്യം, നങ്യാര്‍ക്കൂത്ത്, ചാക്യാര്‍കൂത്ത്, കഥകളി സംഗീതം, അക്ഷരശ്ലോകം എന്നിവ നടക്കും. കോല്‍ക്കളി ഉദ്ഘാടനം ഒപ്പന, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, നാടകം, ഓടക്കുഴല്‍, അറബിഗാനം, അറബികലോല്‍സവം, അക്ഷരശ്ലോകം തുടങ്ങിയ മല്‍സരങ്ങള്‍ സിഎച്ച്എസിലെ വേദികളിലാണ്. മോഹിനിയാട്ടം, കുച്ചുപ്പിഡി, ഭരതനാട്യം, കേരളനടനം എന്നിവ ജിഎംയുപി സ്‌കൂളിലെ വേദിയിലാണ്.
തിരുവാതിരക്കളി, മാര്‍ഗംകളി, ചവിട്ടുനാടകം, സംഘനൃത്തം, പരിചമുട്ടുകളി, കന്നഡപദ്യംചൊല്ലല്‍, യക്ഷഗാനം, ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം, തമിഴ് കലോല്‍സവം എന്നിവ എംഇടി സ്‌കൂളിലാണ്. നാടന്‍പാട്ട്, മിമിക്രി, യുപി നാടകം, ദേശഭക്തിഗാനം എന്നിവ അരയക്കോട് യൂനിറ്റ് എയുപി സ്‌കൂളിലെ വേദികളില്‍ നടത്തും. ഭക്ഷണം അരയങ്ങോട് യൂനിറ്റി എയുപി സ്‌കൂളിലാണ്. എഎല്‍പി സ്‌കൂളിലെ വേദികളില്‍ മേളം, ചെണ്ട, കൂടിയാട്ടം, മൂകാഭിനയം, പാഠകം എന്നിവയും നടക്കും.
Next Story

RELATED STORIES

Share it