kannur local

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായി

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലെ അഞ്ചു സ്റ്റാന്റിങ് കമ്മിറ്റികളിലേക്കും അധ്യക്ഷന്മാരെ എതിരില്ലാതെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പി പി ദിവ്യയാണ് ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍.
ആരോഗ്യ വിദ്യാഭ്യാസം-കെ വി സുമേഷ്, പൊതുമരാമത്ത്-കെ ശോഭ, ക്ഷേമം-ടി ടി റംല, വികസനം-കെ വി സുരേഷ് ബാബു എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്. ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം, പൊതുമരാമത്ത് എന്നീ നാലു സമിതികളിലെ അധ്യക്ഷസ്ഥാനം സിപിഎമ്മിനാണ്. വികസന സമിതി ചെയര്‍മാന്‍ സ്ഥാനമാണ് സിപിഐക്കു ലഭിച്ച ഏക പദവി.
സ്റ്റാന്റിങ് കമ്മിറ്റികളിലേക്ക് അംഗങ്ങളെ ഡിസംബര്‍ രണ്ടിന് എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍ എന്ന ക്രമത്തില്‍: ധനകാര്യം-ചെയര്‍പേഴ്‌സണ്‍: പി പി ദിവ്യ (സിപിഎം), അംഗങ്ങള്‍-പി പി ഷാജിര്‍ സിപിഎം), സുമിത്ര ഭാസ്‌കരന്‍ (കോണ്‍ഗ്രസ്), സണ്ണി മേച്ചേരി (കോണ്‍ഗ്രസ് ), കെ പി ചന്ദ്രന്‍ (ജെഡിയു). ആരോഗ്യ വിദ്യാഭ്യാസം-ചെയര്‍മാന്‍: കെ വി സുമേഷ് (സിപിഎം), അംഗങ്ങള്‍-പി ജാനകി (സിപിഎം), കെ പി ജയബാലന്‍ (എല്‍ഡിഎഫ് സ്വതന്ത്രന്‍), അജിത് മാട്ടൂല്‍ (കോണ്‍ഗ്രസ്). വികസനം-ചെയര്‍മാന്‍: കെ വി സുരേഷ് ബാബു (സിപിഐ), അംഗങ്ങള്‍-ആര്‍ അജിത (സിപിഎം), ടി ആര്‍ സുശീല (സിപിഎം), അന്‍സാരി തില്ലങ്കേരി (മുസ്‌ലിം ലീഗ്), പി കെ സരസ്വതി (കോണ്‍ഗ്രസ്).
പൊതുമരാമത്ത്-ചെയര്‍പേഴ്‌സണ്‍: കെ ശോഭ (സിപി എം), അംഗങ്ങള്‍-കെ നാണു (സിപിഎം), കെ മഹിജ (സിപിഐ), തേമസ് വര്‍ഗീസ് (കോണ്‍ഗ്രസ്), ജോയി കൊന്നക്കല്‍ (കേരള കോണ്‍ഗ്രസ്-എം). ക്ഷേമം- ചെയര്‍പേഴ്‌സണ്‍: ടി ടി റംല (സിപിഎം), അംഗങ്ങള്‍- പി വിനീത (സിപിഎം), പി ഗൗരി (സിപിഎം), മാര്‍ഗരറ്റ് ജോസ് (കോണ്‍ഗ്രസ്). വരണാധികാരി കൂടിയായ എ ഡിഎംഒ മുഹമ്മദ് അസ്‌ലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത് പങ്കെടുത്തു. 24 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 9 എന്നിങ്ങനെയാണ് കക്ഷിനില.
Next Story

RELATED STORIES

Share it