kozhikode local

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; സൗരോര്‍ജത്തിന് മുന്‍ഗണന

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. 97,98,50,016 രൂപയാണ് വിവിധ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ളത്. സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിനാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഓഫിസ്, വിവിധ ഫാമുകള്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിക്കു നല്‍കും. ഇതുവഴി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് ഒഴിവാകുന്നതിനു പുറമെ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഉല്‍പാദനമുണ്ടായാല്‍ അതിന്റ വില കെഎസ്ഇബി ജില്ലാ പഞ്ചായത്തിനു തിരിച്ചു നല്‍കുകയും ചെയ്യും. പദ്ധതി സ്ഥാപിക്കുന്നതിന്റെ പൂര്‍ണ ചുമതല കെഎസ്ഇബിക്കു തന്നെയാണ്. ഇതുസംബന്ധിച്ച് കെഎസ്ഇബി ചീഫ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ട് ഘട്ടമായി നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് 6,63,24,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ കോഴിയിറച്ചിക്കടകളിലെ അവശിഷ്ടങ്ങള്‍ മുഴുവന്‍ ശേഖരിച്ച് ജില്ലയിലാകെ ജൈവവള നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കും. ഇതുവഴി ഇറച്ചിക്കടകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനും ജില്ലയിലെ ൈജവകൃഷി ആവശ്യത്തിനു വളം വില്‍പന നടത്താനും കഴിയും.
ഇതിനായി വാര്‍ഷിക പദ്ധതിയില്‍ 89,32,000 രൂപ നീക്കിവച്ചിട്ടുണ്ട്. തെരുവുനായ ശല്യം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന എബിസി പദ്ധതിയുടെ മൊബൈല്‍ യൂനിറ്റ് ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കും. 1.75 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്പര്‍ശം പദ്ധതി കിഡ്‌നി രോഗികള്‍ക്കും എയ്ഡ്‌സ് രോഗികള്‍ക്കും മനോ രോഗികള്‍ക്കുമായി വിപുലീകരിക്കും. ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ വിഹിതമുപയോഗിച്ചാണ് ഈ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുക. പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി രൂപ ജനകീയ കാംപയിനിലൂടെ ഒക്ടോബര്‍ രണ്ടിന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയെ മാലിന്യമുക്തമാക്കാനും പ്ലാസ്റ്റിക്കുകള്‍ മുഴുവന്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്നതിനായുള്ള പദ്ധതി ശുചിത്വ മിഷന്റെ സഹകരണത്തോടെ ജനകീയ പങ്കാളിത്തത്തില്‍ നടപ്പാക്കും. പ്ലാസ്റ്റിക്കുകള്‍ നീക്കുന്നതിനായി ജില്ലയില്‍ ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തും. പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രങ്ങളില്‍ ഇവ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ തൊഴില്‍ സേന രൂപീകരിക്കും. റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് സ്‌കീം പദ്ധതിയാണ് മറ്റൊരു സവിശേഷ പദ്ധതി. വഴവെള്ളം കെട്ടിടങ്ങളില്‍ നിന്നും ശേഖരിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലെ ആഴമുള്ള കിണറുകളില്‍ സംഭരിച്ച് വാട്ടര്‍ റീചാര്‍ജ് വര്‍ധിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതി ഈ വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കും. വിഷരഹിത പച്ചക്കറി ജില്ലയിലാകെ ഉല്‍പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പദ്ധതിക്കും ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തി. കുടുംബശ്രീ യൂനിറ്റുകള്‍ മുഖേനയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കാന്‍സര്‍ രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവതാളം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വിപുലമായ പരിപാടികള്‍ക്കും ജില്ലാ പഞ്ചായത്ത് രൂപം നല്‍കി. രോഗലക്ഷണമുള്ളവരെ സര്‍വേയിലൂടെ കണ്ടെത്തി അവര്‍ക്ക് ഓരോ പഞ്ചായത്തില്‍ വച്ചും വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു ക്യാംപ് സംഘടിപ്പിക്കും. തലശ്ശേരി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൊ ൈബല്‍ യൂനിറ്റ് ഓരോ കേന്ദ്രത്തിലും പരിശോധന നടത്തും. രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗത്തില്‍ ചികില്‍സ ഉറപ്പുവരുത്തും. ഈ വര്‍ഷം 10 ഗ്രാമപ്പഞ്ചായത്തുകളിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രോഗാരംഭത്തില്‍ ചികില്‍സിച്ചാല്‍ പലരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിയും എന്നതാണ് ഈ പദ്ധതി ആരംഭിക്കാന്‍ കാരണമെന്ന് ബാബു പറശ്ശേരി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായുള്ള അതിജീവനം പദ്ധതിയിലൂടെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ പഠനമടക്കം പരിശീലനം നല്‍കുന്ന മൊബൈല്‍ യൂനിറ്റ് സ്ഥാപിക്കും. ഇവരുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കും. ആശ്രയ പദ്ധതിയിലൂടെ വയോജനങ്ങള്‍ക്കായി ഡേ കെയര്‍സെന്റര്‍, ഡേ കെയര്‍ പാര്‍ക്ക് എന്നിവ സ്ഥാപിക്കും. ആവളപ്പാണ്ടി, ചെരണ്ടത്തൂര്‍ ചിറ, വേളംആയഞ്ചേരി നെല്‍കൃഷി വ്യാപന പദ്ധതി നടപ്പിലാക്കും. ഈ കേന്ദ്രങ്ങളിലെ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജലനിര്‍ഗമന തോടുകളില്‍ വിസിബി സ്ഥാപിച്ച് നെല്‍കൃഷി പദ്ധതി ആവിഷ്‌കരിക്കും. ജില്ലയിലെ പാലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ബോധവല്‍ക്കരണം വിപുലമാക്കും. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികളെ നേരിട്ടു പങ്കാളികളാക്കിയാണ് സ്‌കൂള്‍ തലത്തില്‍ പ്രചാരണം സംഘടിപ്പിക്കുക. പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ പേരില്‍ കെ ടി ചില്‍ഡ്രന്‍സ് തിയേറ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. എസ്എസ്എല്‍സി, പ്ലസ് ടു വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ വിജയോല്‍സവം പദ്ധതി നടപ്പാക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി എട്ടാം ക്ലാസ് മുതലാണ് ഈ പദ്ധതി നടപ്പിലാക്കുക.
വന്ധ്യതാ നിവാരണത്തിനായി ജില്ലാ ഹോമിയോ ആശുപത്രി മുഖേന നടപ്പിലാക്കുന്ന സീതാലയം പദ്ധതി വിപുലീകരിക്കും. മാനസികരോഗ വിമുക്തി നേടിയവര്‍ക്കായുള്ള പുനരധിവാസ കേന്ദ്രം ശ്രദ്ധാ കേന്ദ്ര ത്തില്‍ അടിസ്ഥാന സൗകര്യമെ ാരുക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ചെറുവണ്ണൂരിലെ വ ്യവസായ എസ്റ്റേറ്റിനെ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി മാതൃകാ വ്യവസായ എസ്റ്റേറ്റാക്കി മാറ്റും. വാര്‍ത്താസ േമ്മളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ജി ജോര്‍ജ് മാസ്റ്റ ര്‍, മുക്കം മുഹമ്മദ്, സുജാത മനക്കല്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it