kasaragod local

ജില്ലാ പഞ്ചായത്ത് ബജറ്റ് നിരാശാജനകം: പ്രതിപക്ഷം

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ 2016-17ലെ ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും നിരാശാജനകവുമാണെന്ന് ജില്ലാ പാഞ്ചായത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ജില്ലാ പഞ്ചായത്തിനുള്ള പ്ലാന്‍ വിഹിതം വെട്ടിക്കുറച്ചു. മുന്‍കാലങ്ങളില്‍ ഓരോവര്‍ഷവും തൊട്ടു മുന്നിലെ വര്‍ഷത്തേക്കാള്‍ 20ശതമാനം വീതം പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ച് ത്രിതലപഞ്ചായത്തുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവിലുള്ള വര്‍ഷത്തെക്കാള്‍ 5കോടി രൂപ പ്ലാന്‍ വിഹിതത്തില്‍ കുറവ് വരുത്തുകയാണ് ചെയ്തത്. പ്രതിവര്‍ഷമുണ്ടാവേണ്ട ആനുപാതിക വര്‍ധന ഇല്ലാതെ വരുമ്പോള്‍ ജില്ലാ പഞ്ചായത്തിന് യാഥര്‍ത്ഥത്തില്‍ 11 കോടി രൂപയാണ് ഈ വര്‍ഷം നഷ്ടപെടുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു.
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തട്ടിക്കൂട്ടിയ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it