thrissur local

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

തൃശൂര്‍: ജില്ലാപഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗമായ വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ നിന്നുള്ള കെ പി രാധാക്യഷ്ണന് വരണാധികാരി കുടിയായ കളക്ടര്‍ ഡോ. എ കൗശിഗന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് മറ്റ് ഡിവിഷനുകളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് രാധാക്യഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതല എറ്റശേഷം രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തെരഞ്ഞെടുപ്പ് ഈ മാസം 19ന് നടക്കും. എംഎല്‍എ മാരായ വി എസ് സുനില്‍കുമാര്‍, പ്രഫ സി രവീന്ദ്രനാഥ്, സി.പി.എം ജില്ലാസെക്രട്ടറി എ സി മൊയ്തീന്‍ ചടങ്ങില്‍ പങ്കെടുത്തു.
വടക്കേക്കാട്-കുമാരി റ്റി.എ അയിഷ, കാട്ടകാമ്പാല്‍-കെ.ജയശങ്കര്‍, എരുമപ്പെട്ടി-കല്യാണിഎസ് നായര്‍, വള്ളത്തോള്‍നഗര്‍-കെപി രാധാക്യഷ്ണന്‍, തിരുവില്വാമല-ദീപഎസ് നായര്‍, ചേലക്കര-ഇ.വേണുഗോപാലമേനോന്‍, വാഴാനി-മേരി തോമസ്സ്, അവണുര്‍-സുരേഷ്ബാബു, പീച്ചി-ലില്ലി ഫ്രാന്‍സിസ്, പുത്തുര്‍-ഇഎ ഓമന, ആമ്പല്ലുര്‍-അഡ്വ. ജയന്തി സുരേന്ദ്രന്‍, പുതുക്കാട്-കെജെ ഡിക്‌സണ്‍, അതിരപ്പിള്ളി-സി.ജി.സിനി, കൊരട്ടി-അഡ്വ. സുമേഷ്, മാള-അഡ്വ. നിര്‍മ്മല്‍, ആളുര്‍-കാതറിന്‍ പോള്‍, പറപ്പുക്കര-ടി.ജി ശങ്കരനാരായണന്‍, എറിയാട്-നൗഷാദ് കൈതവളപ്പില്‍, കൈപ്പമംഗലം-ഇറ്റി ടൈസന്‍ മാസ്റ്റര്‍, ത്യപ്രയാര്‍-ശോഭാസുബിന്‍, കാട്ടുര്‍-എന്‍ കെ ഉദയപ്രകാശന്‍, ചേര്‍പ്പ്-പികെ ലോഹിതാക്ഷന്‍, അമ്മാടം-ഷീല വിജയകുമാര്‍, അന്തിക്കാട്-സിജി മോഹന്‍ദാസ്, തളിക്കുളം-മഞ്ജുള അരുണന്‍, കടപ്പുറം-ഹസീന താജുദ്ദീന്‍, മുല്ലശ്ശേരി-ജെനി ജോസഫ്, അടാട്ട്-അജിത ക്യഷ്ണന്‍, ചുണ്ടല്‍-എം പദ്മിനി എന്ന ക്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്തത്.
Next Story

RELATED STORIES

Share it