kasaragod local

ജില്ലാ നേതാക്കള്‍ കൊമ്പുകോര്‍ത്തു; സംസ്ഥാന കമ്മിറ്റി ഇടപെട്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

കാസര്‍കോട്: എല്‍ഡിഎഫ് ധാരണ പ്രകാരം ഐഎന്‍എല്ലിന് വിട്ടുനല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഐഎന്‍എല്ലില്‍ നിന്ന് അരഡസനോളം നേതാക്കള്‍ രംഗത്തുവന്നതോടെ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ തള്ളി സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.
ഐഎന്‍എല്‍ ദേശീയ നിര്‍വാഹക സമിതി അംഗമായ കൊല്ലം സ്വദേശി ഡോ. എ എ അമീനാണ് സ്ഥാനാര്‍ഥി. കാസര്‍കോട് സീറ്റിനായി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് തുടങ്ങിയവര്‍ രംഗത്തുവന്നതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് അന്യജില്ലക്കാരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ചില പൊതുസ്വതന്ത്രരെ ഐഎന്‍എല്‍ സമീപിച്ചെങ്കിലും ആരും മല്‍സരിക്കാന്‍ രംഗത്തുവന്നില്ല.
ഇതോടെയാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ട് കൊല്ലംസ്വദേശി ഡോ. എ എ അമീനിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതോടെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമായിട്ടുണ്ട്. സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ ഫോറം പുനരുജ്ജീവിപ്പിക്കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it