wayanad local

ജില്ലാ ജയിലില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും: ഋഷിരാജ് സിങ്

മാനന്തവാടി: മാനന്തവാടി ജില്ലാ ജയിലില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കുമെന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്. വൈത്തിരി, മാനന്തവാടി ജയിലുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് ജയിലായിരുന്ന മാനന്തവാടി ജയില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയിരുന്നെങ്കിലും ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിരുന്നില്ല.
30 ജീവനക്കാര്‍ വേണ്ടിടത്ത് ഒമ്പതു പേര്‍ മാത്രമാണുള്ളത്. 65 തടവുകാര്‍ ഇപ്പോഴുണ്ട്. വൈത്തിരി ജയില്‍ സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഋഷിരാജ് സിങ് മാനന്തവാടിയിലെത്തിയത്. തടവുകാരോടുള്‍പ്പെടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും പുതുതായി പണിയുന്ന സ്ത്രീകളുടെ ജയില്‍ പരിശോധിക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും വരുംദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it