kozhikode local

ജില്ലാ കേരളോല്‍സവം സമാപിച്ചു; കോഴിക്കോട് കോര്‍പറേഷന് ഒന്നാം സ്ഥാനം

കോഴിക്കോട്: കഴിഞ്ഞ നാലു ദിവസമായി ഒളവണ്ണ ഗ്രാമപ്പഞ്ചായത്തില്‍ വിവിധ വേദികളില്‍ നടന്നുവന്ന ജില്ലാ കേരളോല്‍സവത്തിന് ഉജ്ജ്വല പരിസമാപ്തി. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് കലാ- കായിക പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. 175 പോയന്റുമായി കോഴിക്കോട് കോര്‍പറേഷന്‍ ഒന്നാം സ്ഥാനത്തെത്തി. 171 പോയിന്റ് നേടിയ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഒളവണ്ണ മിനി സ്റ്റേഡിയത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്, സെക്രട്ടറി വി.ആര്‍ രാജന്‍, കോഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് എന്‍ മനോജ്, വൈസ് പ്രസിഡണ്ട് ഹസീന, പി.ജി. വിനീഷ്, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ എ. ഷിയാലി, കെ.കെ. ജയപ്രകാശന്‍, ഇ. രമണി, സി.കെ സാജിത, മഠത്തില്‍ അബ്ദുല്‍ അസീസ്, വിപിന്‍ ഒളവണ്ണ, റിഷില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് കേരളോത്സവം വിവിധ ഇനങ്ങളില്‍ ഒന്നും രണ്ടു സ്ഥാനം. മാപ്പിളപ്പാട്ട്: തീര്‍ത്ഥ കെ.പി. (കോഴിക്കോട് ബ്ലോക്ക്), മാലിക് മെഹര്‍ (കോഴിക്കോട്- കോര്‍പ്പറേഷന്‍), സുപ്രിയ കെ.പി. (പേരാമ്പ്ര ബ്ലോക്ക്) കവിതാലാപനം: എ.എം. സുധീര്‍കുമാര്‍ (കുന്ദമംഗലം ബ്ലോക്ക്), ഹരികൃഷ്ണന്‍ പി. (പന്തലായനി ബ്ലോക്ക്), ആതിര പി. (വടകര മുനിസിപ്പാലിറ്റി) ലളിതഗാനം (വനിത) മാളവിക എസ് (കോഴിക്കോട് കോര്‍പ്പറേഷന്‍), ശ്രിദേവി വി.പി. (ഫറോക്ക് മുനിസിപ്പാലിറ്റി) പ്രസംഗം: രജിത പി.കെ (പന്തലായനി ബ്ലോക്ക്), സുജിത് ബി (വടകര ബ്ലോക്ക്)
ഒപ്പന: അഫ്‌നാന്‍ ആന്റ് പാ ര്‍ട്ടി (കോഴിക്കോട് കോര്‍പറേഷന്‍) തിരുവാതിരക്കളി: റിന്‍സി ആന്റ് പാര്‍ട്ടി (കുന്ദമംഗലം ബ്ലോക്ക്) മോഹിനിയാട്ടം: അതുല്യ എസ് (കൊയിലാണ്ടി മുനിസിപ്പാലിറ്റി) ചെണ്ട: പ്രണവ് എ (കോഴിക്കോട് ബ്ലോക്ക്) ഹിന്ദുസ്ഥാനി വായ്പ്പാട്ട്: രാജീവ് പി. (കോഴിക്കോട് കോര്‍പറേഷന്‍) കര്‍ണാടക സംഗീതം: ഹരികൃഷ്ണന്‍ വി.ജി (പന്തലായനി ബ്ലോക്ക്), തീര്‍ത്ഥ കെ.പി. (കോഴിക്കോട് ബ്ലോക്ക്)
ഭരതനാട്യം: ലക്ഷ്മിപ്രിയ (വടകര ബ്ലോക്ക്), പ്രിന്‍സി പ്രദീപ് (ചേളന്നൂര്‍ ബ്ലോക്ക്)
കഥാപ്രസംഗം: ഫര്‍സാന വി. (രാമനാട്ടുകര മുനിസിപ്പാലിറ്റി), വിഷ്ണു എസ്. പങ്കജ് (തുണേരി ബ്ലോക്ക്), പ്രശാന്ത് കെ.സി. (കൊടുവള്ളി ബ്ലോക്ക്) കുച്ചുപ്പുടി: പ്രിന്‍സി പ്രദീപ് (ചേളന്നൂര്‍ ബ്ലോക്ക്), ലക്ഷ്മി പ്രിയ (വടകര ബ്ലോക്ക്) നാടോടി നൃത്തം: അഖില്‍ പി. ആന്റ് പാര്‍ട്ടി (കുന്ദമംഗലം ബ്ലോക്ക്) നാടോടി നൃത്തം സിംഗ്ള്‍: ലക്ഷ്മിപ്രിയ (വടകര മുനിസിപ്പാലിറ്റി), അമൃത (കോഴിക്കോട് ബ്ലോക്ക്) മോണോ ആക്ട്: ആതിര പി. (വടകര മുനിസിപ്പാലിറ്റി), അമൃത (കോഴിക്കോട് ബ്ലോക്ക്) മിമിക്രി: പ്രശാന്ത് സി.കെ. (വടകര ബ്ലോക്ക്), മനോജ് ബാലന്‍ (പേരാമ്പ്ര ബ്ലോക്ക്) കോല്‍ക്കളി: സിയാദ് മുഹമ്മദലി ആന്റ് പാര്‍ട്ടി (കൊയിലാണ്ടി മുനിസിപ്പാലിറ്റി), മുഹമ്മദ് ഇര്‍ഷാദ് ആന്റ് പാര്‍ട്ടി (തൂണേരി ബ്ലോക്ക്).
Next Story

RELATED STORIES

Share it