kasaragod local

ജില്ലാ കേരളോല്‍സവം: കലാമല്‍സരങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ജില്ലാ കേരളോല്‍സവത്തിന്റെ കലാമല്‍സരങ്ങള്‍ക്ക് തുടക്കമായി. കോളിയടുക്കം ജിയുപി സ്‌കൂളിലാണ് കലാമല്‍സരങ്ങളിലെ സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചത്. ബ്ലോക്കുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും വിജയിച്ച 1500 ഓളം യുവതീയുവാക്കളാണ് കലാ മല്‍സരങ്ങളില്‍ മാറ്റുരക്കുന്നത്.
കോളിയടുക്കം രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാദൂര്‍ കുഞ്ഞാമു, ഫരീദാ സക്കീര്‍ അഹമ്മദ്, അഡ്വ. എ പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുംതാസ് സമീറ, പി സി സുബൈദ, സുഫൈജ ടീച്ചര്‍, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുത്ത് പ്രോഗ്രം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ സംസാരിച്ചു.
സ്റ്റേജിന കലാമല്‍സരങ്ങള്‍ ഇന്ന് കോളിയടുക്കം ജിയുപി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. വൈകീട്ട് 5.30ന് സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it