wayanad local

ജില്ലാ ആശുപത്രിയില്‍ മാതൃ-ശിശു മള്‍ട്ടി യൂനിറ്റ് ആരംഭിക്കും: മന്ത്രി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക നിലവാരത്തിലുള്ള മാതൃ-ശിശു മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂനിറ്റ് ആരംഭിക്കുമെന്നു പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ഇതിനുള്ള തുക ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ മന്ത്രി ജയലക്ഷ്മി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ യൂനിറ്റ് ബജറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുത്തുകയായിരുന്നു.
നിലവില്‍ തിരുവനന്തപുരം തൈക്കാടുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് മാതൃ-ശിശു മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂനിറ്റ് ആരംഭിക്കുക. ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് 20 കിടക്കകളുള്ള കെട്ടിടം നിര്‍മിക്കുന്നതിന് ഒന്നര കോടി രൂപയും മാനന്തവാടി-പാണ്ടിക്കടവ്-കല്ലോടി റോഡ് നിര്‍മാണത്തിന് ഏഴു കോടി രൂപയും ബജറ്റില്‍ വകയിരുത്തിയതായി മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നു മന്ത്രി ജയലക്ഷ്മി അറിയിച്ചു.
നിലവില്‍ ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒട്ടനവധി നടപടികളാണ് അടുത്തിടെയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
നബാര്‍ഡ് ധനസഹായം, ബജറ്റിലെ തുക വകയിരുത്തല്‍ എന്നിവയിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കാന്‍ പോവുന്നത്.
Next Story

RELATED STORIES

Share it