wayanad local

ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം പിന്‍വലിക്കും

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍മാരെ വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ പേരില്‍ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചു.
നടപടിക്കെതിരേ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് സൂപ്രണ്ട് സമരക്കാര്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കിയത്. അഞ്ചു ഡോക്ടര്‍മാര്‍ വേണ്ട ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ള മൂന്നു പേരില്‍ ഡോ. സമീറയെ കല്‍പ്പറ്റയിലേക്കും ഡോ. നലീറാ ബാനുവിനെ സുല്‍ത്താന്‍ ബത്തേരിയിലേക്കും വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി മാറ്റിയിരുന്നു.
ഇതോടെ ഒരു ഡോക്ടറുടെ സേവനം മാത്രമായി ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഒതുങ്ങി. ആദിവാസി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ ഒപിയില്‍ മാത്രം ചികില്‍സ തേടുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചത്.
തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ മാറ്റിയവരെ തിരികെയെത്തിക്കാമെന്നു സമരക്കാര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു. സമരത്തിന് ഇ ജെ ബാബു, ജോണി മറ്റത്തിലാനി, രഞ്ജിത് കമ്മന, ബിജു കിഴക്കേടം, പടയന്‍ ഇബ്രാഹീം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it