kasaragod local

ജില്ലാകോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ആരംഭിച്ചു

വിദ്യാനഗര്‍: ജില്ലാകോടതി സമുച്ചയത്തില്‍ വീഡിയോ കോ ണ്‍ഫറന്‍സ് സൗകര്യം പ്രി ന്‍സിപ്പല്‍ ജില്ലാ ജഡ്ജ് ടി എസ് പി മൂസത് ഉദ്ഘാടനം ചെയ്തു. എന്‍ഐസി യുടെ സഹായത്തോടെ സംസ്ഥാനത്ത് ആറു ജില്ലകളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ പ്രൊജക്ടാണ് കാസര്‍കോട് ആരംഭിച്ചത്.
കാസര്‍കോടിനു ശേഷം പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോടതിയില്‍ വരാതെ റിമാന്റ് തടവുകാര്‍ക്ക് ജയിലില്‍ നിന്നുതന്നെ വിചാരണ ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പ്രതികളെ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടു വരുന്നതിനുള്ള സമയം ലാഭിക്കാനും പോലിസുകാരെ ഡ്യൂട്ടി നിയോഗിക്കുന്നതിലും കുറവു വരുത്താന്‍ ഇതു വഴി സാധിക്കും.
ശബരിമല ഡ്യൂട്ടിക്ക് കൂടുതല്‍ പോലിസുകാരെ നിയോഗിക്കുമ്പോള്‍ കോടതിയില്‍ പ്രതികളെ ഹാജരാക്കുന്നതിന് പോലിസുകാരുടെ ക്ഷാമം നേരിടാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇതോടെ പരിഹാരമായി.
അഡീഷണല്‍ ജഡ്ജ് ഫസ്റ്റ് കെ സനല്‍കുമാര്‍, അഡീഷണല്‍ ജഡ്ജ് കെ ഗോപകുമാര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ഇ രഞ്ജിത്, പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം സി ബിജു, അഡീഷണല്‍ മുന്‍സിഫ് സി ആര്‍ രാജശ്രീ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എന്‍ ഭട്ട്, ജില്ലാ ജയില്‍ സൂപ്രണ്ട് കെ വിനു, ജില്ലാ കോടതി ശിരസ്തദാര്‍ വി കുമാരന്‍, പബ്ലിക് പ്രൊസിക്യൂട്ടര്‍ സി ഷുക്കൂര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ സി പ്രഭാകരന്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ തടവുകാരനായ ജോബിയെ ജില്ലാ ജഡ്ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it