Idukki local

ജില്ലയുടെ ജനമനസ്സ് ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടു മുതല്‍

തൊടുപുഴ: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ച് ഇടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ദേവികുളം മണ്ഡലത്തില്‍ മൂന്നാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ഉടുമ്പന്‍ചോല നിയോജക മണ്‍ലത്തില്‍ നെടുങ്കണ്ടം സെന്റ്. സെബാ സ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, തൊടുപുഴയില്‍ ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തിലും, ഇടുക്കിയില്‍ പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, പീരുമേട്ടില്‍ കയഗിരി ഇഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 14 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. കൗണ്ടിങ് കേന്ദ്രത്തിലെത്തുന്ന കൗണ്ടിങ് ഏജന്റിന് മൊബൈല്‍ഫോണ്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല.
നിരീക്ഷകര്‍/ സൂക്ഷ്മ നിരീക്ഷകര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാമെങ്കിലും അവ സൈലന്റ് മോഡില്‍ വയ്‌ക്കേണ്ടതാണ്. നിരയായി ക്രമീകരിച്ചിരിക്കുന്ന മേശകളിലാണ് വോട്ടെണ്ണല്‍ നടത്തുന്നത്.
കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്‌സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ വര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നിവര്‍ക്ക് മാത്രമാണ് കൗണ്ടിങ് ഹാളില്‍ പ്രവേശനം.
Next Story

RELATED STORIES

Share it