kozhikode local

ജില്ലയില്‍ 911 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ശൗചാലയം ഇല്ല

കോഴിക്കോട്: ജില്ലയില്‍ 911 കുടുംബങ്ങള്‍ ഗാര്‍ഹിക ശൗചാലയങ്ങള്‍ ഇല്ലെന്ന് സര്‍വേ റിപോര്‍ട്ട്. ശുചിത്വമിഷന്റെ നിര്‍ദേശാനുസരണം ക്ഷേമകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് ഗാര്‍ഹിത ശൗചാലങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളെ കണ്ടെത്തുന്നതിനായി സര്‍വേ നടത്തിയത്. കഴിഞ്ഞ ജൂണ്‍ 29 മുതല്‍ ജൂലൈ നാലുവരെയുള്ള ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് സ്വച്ഛ്ഭാരത് മിഷന്‍ വിവരണവും നടത്തി.കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാ മേഖലയിലും ശുചിത്വം പാലിക്കുന്നതിനായി വീടുകളില്‍ ടോയിലറ്റും കമ്മ്യൂണിറ്റി ടോയിലറ്റും പൊതുടോയിലറ്റും പൊതുജന സൗകര്യാര്‍ഥം സ്ഥാപിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ കോര്‍പറേഷനില്‍ സമര്‍പ്പിച്ച് പാസാക്കുകയും ചെയ്തു.

മാര്‍ഗ രേഖ പ്രകാരം വീടുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന് 4000രൂപയാണ് ധനസഹായം. പകുതി കേന്ദ്ര വിഹിതവും ബാക്കി സംസ്ഥാനത്തിന്റെയോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെയോ വിഹിതമായാണ്. കമ്മ്യൂണിറ്റി ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനാവശ്യമായ ഫണ്ടിന്റെ 75 ശതമാനം കേന്ദ്രവിഹിതവും ബാക്കി സംസ്ഥാന വിഹിതവുമാണ്. ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഫണ്ടിന്റെ 25 ശതമാനവും കേന്ദ്രവിഹിതവും ബാക്കി സംസ്ഥാന പ്രാദേശിക ഭരണതലങ്ങളില്‍ നിന്നുള്ള വിഹിതവും പൊതുജനബോധവല്‍ക്കരണത്തിനായി 15 ശതമാനം തുകയില്‍  ഓഫിസ് ചെലവിനായി രണ്ട് ശതമാനവും അനുവദിക്കും.
Next Story

RELATED STORIES

Share it