Idukki local

ജില്ലയില്‍ 884 പോളിങ് സ്‌റ്റേഷനുകള്‍

ഇടുക്കി: ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 884 പോളിങ് സ്‌റ്റേഷനുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കുന്നത്. 577 കേന്ദ്രങ്ങളിലായാണ് ഇത്രയും പോളിംഗ് സ്‌റ്റേഷനുകള്‍.
പീരുമേട് നിയോജകമണ്ഡലത്തിലാണ് ഏറ്റവുമധികം പോളിങ് സ്‌റ്റേഷനുകളുള്ളത്. 196 എണ്ണം. 135 കേന്ദ്രങ്ങളിലായാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് തൊടുപുഴയാണ്. 115 കേന്ദ്രങ്ങളിലായി ഇവിടെ 181 പോളിങ് സ്‌റ്റേഷനുകളുണ്ട്.
ഇടുക്കി മണ്ഡലത്തില്‍ 109 പോളിങ് കേന്ദ്രങ്ങളിലായി 177 പോളിങ് സ്‌റ്റേഷനുകളും ദേവികുളത്ത് 172 പോളിങ് സ്‌റ്റേഷനുകളും ഉടുമ്പന്‍ചോലയില്‍ 158 എണ്ണവുമാണുള്ളത്. 121 പോളിങ് കേന്ദ്രങ്ങളിലായാണ് ദേവികുളം മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകള്‍ വിന്യസിച്ചിരിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ 97 പോളിങ് കേന്ദ്രങ്ങളിലായി 158 പോളിങ് സ്‌റ്റേഷനുകളാണുള്ളത്.
Next Story

RELATED STORIES

Share it