kozhikode local

ജില്ലയില്‍ 81.07 ശതമാനം പോളിങ്

കോഴിക്കോട്: നഗരത്തിലും പ്രാന്ത്രപ്രദേശങ്ങളിലും രാവിലെ മുതല്‍ മികച്ച പോളിങ് രേഖപ്പെടുത്തി. കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ രാവിലെ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുകയെങ്കിലും അതിനു മുമ്പുതന്നെ ബൂത്തുകളില്‍ വലിയ നിര പ്രത്യക്ഷപ്പെട്ടിരുന്നു. മഴ കാരണം വോട്ടുകുറയുമെന്ന പേടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ബൂത്തുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഓടിനടക്കുകയായിരുന്നു. പലയിടത്തും മഴ ചാറിയെങ്കിലും വോട്ടു ചെയ്യാനെത്തുന്നവരെ ബാധിച്ചില്ല. സെന്റ് വിന്‍സന്റ് കോളനി സ്‌കൂളില്‍ എം ടി വാസുദേവന്‍നായര്‍ വോട്ടു ചെയ്യാനെത്തി. രാവിലെ 9.45ഓടെയാണ് അദ്ദേഹം പേരക്കുട്ടിക്കും സുഹൃത്തിനുമൊപ്പം സ്‌കൂളിലെത്തിയത്. എംടിയെ കാത്ത് ഫോട്ടോഗ്രാഫര്‍മാരുടെ നീണ്ടനിരയുണ്ടായിരുന്നു. 130ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തത്. മന്ത്രി എം കെ മുനീറും ഇതേ ബൂത്തിലാണ് വോട്ടുചെയ്തത്.
നോര്‍ത്ത് മണ്ഡലത്തിലെ ചില ബൂത്തുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടപ്പോള്‍ ചില ബൂത്തുകളില്‍ കുറവ് ശതമാനവും രേഖപ്പെടുത്തി. സെന്റ് വിന്‍സന്റ് കോളനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുബൂത്തുകളിലും രാവിലെ ഏഴുമുതല്‍ തിരക്ക് അനുഭപ്പെട്ടു. രാവിലെ പത്തുമണിക്ക് കോഴിക്കോട് 15.16 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ സ്‌കൂളിലെ 129ാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 1029പേരില്‍ 165 പേര്‍ 9.30 മുമ്പ് തന്നെ വോട്ട് ചെയ്യാനെത്തി. 130ാം ബൂത്തില്‍ 170(1102ല്‍)പേരും 132ാം ബൂത്തില്‍ 162 (1212 ല്‍) പേരും രാവിലെ വോട്ട് ചെയ്തു. സെന്റ് മൈക്കിള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ പത്തിന് 30ാം നമ്പര്‍ ബൂത്തില്‍ 215(1078ല്‍) പേര്‍ 20 ശതമാനവും 27ാം നമ്പര്‍ ബൂത്തില്‍ 220 (851ല്‍) പേരും 25 ശതമാനവും വോട്ട് ചെയ്തു. നടക്കാവ് ജിവിഎച്ച്എസ്എസില്‍ രാവിലെ വളരെ കുറച്ച് പേര്‍ മാത്രമാണ് വോട്ടു ചെയ്യാനെത്തിയത്. രാവിലെ 9.30ന് മുമ്പായി 48ാംനമ്പര്‍ ബൂത്തില്‍ 186 (1226ല്‍) പേര്‍ വോട്ട് ചെയ്യാനെത്തി. 46ാം നമ്പര്‍ ബൂത്തില്‍ 86(636ല്‍) പേരാണ് (13ശതമാനം)പോളിങ് രേഖപ്പെടുത്തിയത്.
സൗത്ത് മണ്ഡലത്തിലെ ബൂത്തുകളില്‍ രാവിലെ സാമാന്യം ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. വൈകീട്ട് രണ്ടിന് കാനങ്ങോട്ട് ചാത്തുമെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളിലെ 60ാം നമ്പര്‍ ബൂത്തില്‍ 276(1651ല്‍) പേരും 62ാം നമ്പര്‍ ബൂത്തില്‍ 383(1367ല്‍) പേരും (28ശതമാനം) 58ാം നമ്പര്‍ ബൂത്തില്‍ 273(1551ല്‍) പേരും (17 ശതമാനം) 63ാം നമ്പര്‍ ബൂത്തില്‍ 300(1160ല്‍) പേരും 25 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി. വൈകീട്ട് നാലിന് ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയില്‍ 20ാം നമ്പര്‍ ബൂത്തില്‍ 578(954ല്‍) പേരും വോട്ടു ചെയ്തു. 17ാം നമ്പര്‍ ബൂത്തില്‍ 498(861ല്‍) പേരും 18ാം നമ്പര്‍ ബൂത്തില്‍ 651(1064ല്‍) പേരും വോട്ട് ചെയ്തു.
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ രാവിലെ പതിനൊന്നോടെ 123ാം നമ്പര്‍ ബൂത്തില്‍ 353(952ല്‍)പേരും (37.5 ശതമാനം) 127ാം നമ്പര്‍ ബൂത്തില്‍ 453 പേരും (34 ശതമാനം), പുത്തൂര്‍മണ്ഡലം എയ്ഡഡ് എല്‍പി യുപി സ്‌കൂളില്‍ ഒരു ബൂത്തില്‍ 452(1729 പേരില്‍) പേരും 116ാം നമ്പര്‍ ബൂത്തില്‍ 542 (1549ല്‍) പേരും ഉച്ചയ്ക്ക് 12നു മുമ്പായി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ മണ്ഡലത്തില്‍ ഫറോക്ക് ഗണപത് ജിവിഎച്ച്എസ്എസില്‍ 104ാം നമ്പര്‍ ബൂത്തില്‍ 825 പേരില്‍ 352 പേര്‍ വോട്ടു രേഖപ്പെടുത്തി. ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ 1593 പേരില്‍ 588 പേര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ വോട്ടു രേഖപ്പെടുത്താനെത്തി.
ബേപ്പൂര്‍ ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ നടുവട്ടം ഏഴാം നമ്പര്‍ ബൂത്തില്‍ 1176 പേരില്‍ 498 പേരും എട്ടാം നമ്പര്‍ ബൂത്തില്‍ 1206ല്‍ 564 പേരും വോട്ട് രേഖപ്പെടുത്തി.
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തോപ്പയില്‍ ഗവ. എല്‍പി സ്‌കൂളില്‍ 92ാം നമ്പര്‍ ബൂത്തില്‍ 1518 പേരില്‍ 1016 പേര്‍ 67ശതമാനവും 94ാം നമ്പര്‍ ബൂത്തില്‍ 1562 പേര്‍ 879(57 ശതമാനം) വൈകീട്ട് നാലോടെ വോട്ട് ചെയ്തു.
Next Story

RELATED STORIES

Share it